Medical Negligence Resulted In Shamna Thasneem's Loss : Crime Branch | Oneindia Malayalam

2017-07-18 1

The Crime Branch and apex board of medical board found that the student denied proper medical negligence after being admitted to the hospital in a serious condition.

കളമശേരി മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷംന തസ്മീന്‍ മരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു. 2016 ജൂലായ് 18നാണ് കണ്ണൂര്‍ സ്വദേശിനി ഷംന തസ്മീന്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്. കടുത്ത പനിക്ക് ചികിത്സ തേടിയെത്തിയ ഷംന മരിക്കാനിടയായത് ഡോക്ടര്‍മാരുടെ പിഴവ് മൂലമാണെന്ന് തുടക്കം മുതലേ ആരോപണമുയര്‍ന്നിരുന്നു. സഹപാഠികളും ബന്ധുക്കളും ഷംനയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.